Friday, June 5, 2026

ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളിൽ എൽ.കെ.ജി പ്രവേശനോത്സവം

ഗുരുവായൂർ: അറിവിന്റെ പുത്തന്‍ ലോകത്തിലേക്ക് ചുവടു വച്ച കുരുന്നുകളെ വരവേറ്റ് ഗുരുവായൂര്‍ ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂള്‍. എല്‍.കെ.ജി ക്ലാസിലേക്കുള്ള കുരുന്നുകളെ സ്വീകരിക്കാന്‍ സ്‌കൂളും പരിസരവും വര്‍ണ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചിരുന്നു. ബാഗ്, വര്‍ണ പമ്പരങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവj സമ്മാനിച്ച് അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കുരുന്നുകളെ വരവേറ്റു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ടി സച്ചിന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എസ് പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ. ഗീത, സീനിയര്‍ അധ്യാപിക ജോളി ജോണ്‍, പ്രീ പ്രൈമറി അദ്ധ്യാപിക പി.കെ ഷെബീന എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments