Friday, June 5, 2026

ഒരുമനയൂർ പഞ്ചായത്തിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് യു.ഡി.എഫ്

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനായി അടിയന്തരമായി ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിൽ ഫുട് ഓവർ ബ്രിഡ്ജുകൾ അനുവദിച്ചിട്ടും ഒരുമനയൂർ പഞ്ചായത്തിനെ അവഗണിച്ചതായി നേതാക്കൾ ആരോപിച്ചു. പഞ്ചായത്തിൽ എട്ടോളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ദേശീയപാത മുറിച്ചുകടക്കുന്നത് അതീവ ദുരിതപൂർണവും അപകടകരവുമാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ട അധികാരികളോട് ഇക്കാര്യം പലതവണ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. അതോടൊപ്പം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവീസ് റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും മെയ് 30-നകം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും പ്രവൃത്തികൾ ഇന്നും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും യോഗം വിമർശിച്ചു. ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കുന്നതിലും ദേശീയപാതയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിലും ഉണ്ടായ കാലതാമസത്തെക്കുറിച്ച് സ്ഥലം എം.എൽ.എയും എം.പിയും ജനങ്ങളോട് വിശദീകരണം നൽകണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ സന്ദർശനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments