Thursday, November 5, 2026

പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ക്ലാസ്സ് മുറി തുറന്നു

ചാവക്കാട്: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ക്ലാസ്സ് മുറി തുറന്നു. എൻ കെ അക്ബർ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂനിയർ ലിറ്റിൽ കൈറ്റ്സിൻ്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ചാവക്കാട് നഗരസഭ വിദ്യാഭ്യാസ – കലാകായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി രഞ്ജിത്ത്കുമാർ.അധ്യക്ഷത വഹിച്ചു. ബിപിസി സി സഫിയ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ  അഭിനി ശിവജി, പിടിഎ പ്രസിഡണ്ട് വി എസ് ഹാഷിം, എസ്എംസി ചെയർപേഴ്സൺ  സി എ അബീന എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റംല ബീവി സ്വാഗതവും എം കെ സലീം നന്ദിയും പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 7 വരെ ക്ലാസുകളിൽ ഡിജിറ്റൽ പഠനം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.  കുട്ടികളിൽ ഗെയിമുകളിലൂടെയുള്ള പഠനം, ഡിജിറ്റൽ സാക്ഷരത, സർഗാത്മകത, സ്വയംപഠനശേഷി, കമ്പ്യൂട്ടേഷണൽ ചിന്ത എന്നിവ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വളരെ ചെറുപ്പത്തിൽ തന്നെ വികസിപ്പിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments