സി.പി.എം തൈക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിലിന്റെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി തൈക്കാട് മില്ലുംപടിയിൽ നിന്ന് ആരംഭിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും ചൊവ്വല്ലൂർപടി സെന്ററിൽ സമാപിച്ചു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സി.ജെ ബേബി അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ
ടി.വി ഹരിദാസ്, ഉഷപ്രഭുകുമാർ,
ജില്ല കമ്മിറ്റി അംഗം പ്രൊഫ. സി. രവിന്ദ്രനാഥ് എംഎൽഎ, മണലൂർ ഏരിയ സെക്രട്ടറി പി.എ രമേശൻ, വി.എൻ സുർജിത്, പി.ജി സുബിദാസ്, എം.എ ഷാജി, സി.കെ സദാനനന്ദൻ,
ഗീത ഭരതൻ, വി.ജി സുബ്രഹ്മണ്യൻ, എ.കെ ഹുസൈൻ, ആഷിക് വലിയകത്ത്, കെ. സച്ചിൻ എന്നിവർ സംസാരിച്ചു.
