Thursday, November 5, 2026

ഗുരുവായൂർ ദേവസ്വം ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനവ്; പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തപസ്യയുടെ നിവേദനം

ഗുരുവായൂർ: മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെയും ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന്റെയും വാടക വർധനവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തപസ്യ കലാസാഹിത്യ വേദി ഗുരുവായൂർ ദേവസ്വത്തിന് നിവേദനം നൽകി. വാടക വർധനവ് കലാകാരന്മാർക്ക് വലിയ ബാധ്യതയാകുന്നുവെന്നും ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യാൻ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. തപസ്യ കലാസാഹിത്യ വേദി  കേരളം- ഗുരുവായൂർ ശാഖ പ്രസിഡന്റ് അഡ്വ. മുള്ളത്ത് വേണുഗോപാലൻ, സെക്രട്ടറി ഹരിഹരൻ വെന്മേനാട്, ശ്രീകുമാർ ഇഴുവപ്പാടി എന്നിവരടങ്ങിയ സംഘമാണ് ദേവസ്വം ഭരണസമിതി ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും നിവേദനം നൽകിയത്.
നവംബർ 6-ന് ചേരുന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് ചെയർമാനും അഡ്മിനിസ്ട്രേറ്ററും നിവേദക സംഘത്തിന് ഉറപ്പ് നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments