Wednesday, June 3, 2026

പെരിഞ്ഞനത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

ദേശീയപാത 66 പെരിഞ്ഞനം സെന്ററിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാരായ രണ്ട് പേർക്ക് പരിക്ക്. ഇരു ലോറികളിലെയും ഡ്രൈവർമാരായ ഉത്തർപ്രദേശ് സ്വദേശി രഞ്ജിത്ത് സിങ്, തമിഴ്‌നാട് സ്വദേശി രാജ്കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പെരിഞ്ഞനം യമുനക്ക് മുന്നിലായിരുന്നു അപകടം. ദേശീയപാത നിർമ്മാണക്കമ്പനിയുടെ കോൺക്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ലോറിയും, പച്ചക്കായ കയറ്റി പോയിരുന്നു ചരക്ക് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പെരിഞ്ഞനം ഫസ്റ്റ് എയ്‌ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments