കടപ്പുറം: മാട്ടുമ്മൽ എച്ച്.എ.എ.എം എൽ.പി സ്കൂളിന് അർജ്ജുനയുടെ സ്നേഹസമ്മാനം. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും, മധുരവും മാതൃസമിതി അംഗങ്ങളായ ജീന ബോഷി, ശിൽപ സജീഷ്, സൗമ്യ ഷിജു എന്നിവർ സ്കൂളിലെ പ്രധാന അധ്യാപിക അർഷിദ ടീച്ചർക്ക് കൈമാറി. സ്കൂളിലെ അധ്യാപകരായ അശ്വതി, നിഖില, നിയറോസ്, മല്ലിക, അനീഷ, അർജ്ജുന മാട്ടുമ്മൽ അംഗങ്ങളായ വിശാഖ് പണിക്കശ്ശേരി, സ്വരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

