ഗുരുവായൂർ: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. ഗുരുവായൂർ നഗരസഭ 23 -ാം വാർഡിൽ പാലയൂർ ഖബർസ്ഥാൻ റോഡിലെ മരമാണ് കടപുഴകി വീണത്. ഇന്ന് പുലർച്ചേയാണ് സംഭവം. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ നൗഷാദ് അഹമ്മു സ്ഥലത്തെത്തി. കൗൺസിലറുടെ നിർദ്ദേശപ്രകാരം മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മരം മുറിച്ച് മാറ്റി.

