ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിലെ റെയിൽവേ മേൽപാലത്തിന് താഴെ വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശം നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച്
വെള്ളക്കെട്ട് മൂലം നാട്ടുകാർ നേരിടുന്ന ദുരിതങ്ങൾ സംഘം വിലയിരുത്തി. പ്രശ്നത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പുനൽകി. വാർഡ് കൗൺസിലർ ആതിര രതീഷ്, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഎ.ടി ഹംസ, കെ.ആർ സൂരജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

