Tuesday, July 21, 2026

ഗുരുവായൂർ റെയിൽവേ മേൽപാലത്തിന് താഴെ വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശം ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിധിയിലെ റെയിൽവേ മേൽപാലത്തിന് താഴെ വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശം നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള  സംഘം സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് 
​വെള്ളക്കെട്ട് മൂലം നാട്ടുകാർ നേരിടുന്ന ദുരിതങ്ങൾ സംഘം വിലയിരുത്തി. പ്രശ്നത്തിന് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ നാട്ടുകാർക്ക് ഉറപ്പുനൽകി. വാർഡ് കൗൺസിലർ ആതിര രതീഷ്, ഗുരുവായൂർ നഗരസഭ  ​​വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, ​പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ​എ.ടി ഹംസ,  കെ.ആർ സൂരജ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments