ഏങ്ങണ്ടിയൂർ: ചേറ്റുവ വി.എസ് കേരളീയൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സൈമൺ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ചേറ്റുവ വി.എസ് കേരളീയൻ ഗ്രന്ഥശാലയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് പി.പി അബ്ദുൽ റൗഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇർഷാദ് കെ. ചേറ്റുവ മുഖ്യാതിഥിയായി. പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങൽ, ഗ്രന്ഥശാല സെക്രട്ടറി എ. എൻ ആഷിക്ക്, ഷെമീറ മുഹമ്മദാലി, കെ.പി. ആർ പ്രതീപ് എന്നിവർ സംസാരിച്ചു.
