ചാവക്കാട്: പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷപരിപാടികൾക്ക് തുടക്കമായി. ചാന്ദ്ര പര്യവേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനായി റോക്കറ്റ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന ക്വിസ്, ചാന്ദ്രയാത്രകളുടെ അധിക വിവരങ്ങൾ ശേഖരിക്കൽ, വാനനിരീക്ഷണം, തലേന്ന് രാത്രി കണ്ട ആകാശം ചിത്രങ്ങളാൽ വരച്ചു കൊണ്ട് വരൽ തുടങ്ങി പ്രവർത്തനങ്ങൾ നടന്നു. എച്ച്.എം ഇൻ ചാർജ് എസ് കെ പ്രിയ, സ്റ്റാഫ് സെക്രട്ടറി എം കെ സലീം എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ്ബ് കോർഡിനേറ്റർ എം ആർ ഐശ്വര്യ, എ എസ് സന്ധ്യ, കെ . എം മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി

