Sunday, October 25, 2026

കാഞ്ഞാണിയിൽ കാർ ബൈക്കിലിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു

വാടാനപ്പള്ളി: കാഞ്ഞാണി ചുങ്കത്തിന് സമീപം  കാർ ബൈക്കിലിടിച്ച്  ബൈക്ക് യാത്രികൻ മരിച്ചു. മണലൂർ സ്വദേശി  സ്റ്റീഫൻ (52) ആണ് മരിച്ചത്. ബൈക്കിൽ  സ്റ്റീഫനൊപ്പം യാത്ര ചെയ്തിരുന്ന  മകൾ സാനിയക്കും അപകടത്തിൽ പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ സ്റ്റീഫനേയും സാനിയെയും തൃശൂർ വെസ്റ്റ് ഫോർട്ട്  ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്റ്റീഫൻ മരണപ്പെട്ടിരുന്നു. സാനിയയുടെ പരിക്ക് ഗുരുതരമല്ല. കാർ ഓടിച്ചിരുന്ന പുതുർക്കര സ്വദേശി ഷെറിനെ തൃശ്ശൂർ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments