Tuesday, July 21, 2026

പെട്ടിക്കട കുത്തിത്തുറന്ന് മോഷണ ശ്രമം; അന്തർ ജില്ലാ മോഷ്ടാവ് പുശ്ശേരി ഷിജു അറസ്റ്റിൽ

പെട്ടിക്കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച സംഭവത്തിൽ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ. കണ്ണൂർ പൂവ്വച്ചാൽ പുശ്ശേരി വീട്ടിൽ ഷിജു (41) ആണ് അറസ്റ്റിലായത്. കൊടകര നെല്ലായി സ്വദേശി കൊട്ടുവളപ്പിൽ വീട്ടിൽ ശശീന്ദ്രൻ്റെ കടയിലാണ് ഇയാൾ മോഷണശ്രമം നടത്തിയത്. കൊടകര  നെല്ലായി സെന്ററിൽ പ്രവർത്തിക്കുന്ന കട തുറക്കാനായി ശശീന്ദ്രൻ കടയിലെത്തിയ സമയമാണ് പ്രതി കടകുത്തിതുറക്കുന്നതായി കണ്ടത്. തുടർന്ന് സമീപത്തുണ്ടായിരുന്ന പത്രവിതരണക്കാരായ ആളുകളെ വിളിച്ച് കൂട്ടി പ്രതിയെ തടഞ്ഞ് വെച്ച് കൊടകര പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.  ഷിജു കണ്ണൂർ പേരാവൂർ, ആലക്കോട് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് മോഷണക്കേസുകളിൽ പ്രതിയാണ്. കൊടകര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജെർലിൻ വി സ്കറിയ, എസ് ഐ സുരേഷ്,  ഗ്രേഡ് എസ് ഐ ലിജോ എം ജെ, ഗ്രേഡ്  എസ് സി പി ഒമാരായ ലെനിൻ, സജീഷ് കുമാർ, സി പി ഒ ശ്രീനാഥ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments