ചാവക്കാട്: ഡൽഹിയിൽ ജനാധിപത്യ വ്യവസ്ഥിതി സംരക്ഷിക്കാൻ സമരം ചെയ്ത സമര പോരാളികളെ അടിച്ചമർത്തി അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ കിരാത നടപയിൽ പ്രതിഷേധിച്ചും പൗരന്മാരുടെ വോട്ടുകൾ വെട്ടി ജനാധിപത്യം കശാപ്പ് ചെയ്ത ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി പ്രതിഷേധം. പിഡിപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പ്രതിഷേധ ജ്വാല സംഗമം നടത്തി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം അഹമ്മദ് ഖാൻ പുതിയറ ഉദ്ഘാടനം ചെയ്തു. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് ചാവക്കാട്, സഗീർ വട്ടേക്കാട്, ഉമ്മർ ഹാജി, അബ്ബാസ് പെരിയമ്പലം, ഹുസൈൻ അകലാട്, ഇർഷാദ് ജീലാനി, കാദർ ഹാജി, കബീർ പുന്ന, റാഫി ചേറ്റുവ, തുടങ്ങിയവർ പങ്കെടുത്തു. ഫിറോസ് പാലക്കൽ സ്വാഗതവും അക്ബർ റഹ്മാൻ നന്ദിയും പറഞ്ഞു.
