Thursday, November 26, 2026

ബ്ലഡ്‌ ഈസ്‌ റെഡ് കൂട്ടായ്മ സംസ്ഥാന സമ്മേളനം നവംബർ 29ന് കൊടുങ്ങല്ലൂരിൽ നടക്കും

രക്തദാന മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരള സംസ്ഥാന സർക്കാറിന്റേതുൾപ്പെടെ നിരവധി ആദരവുകൾ ലഭിച്ചിട്ടുള്ള ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ (ബി.ഐ.ആർ.കെ)യുടെ 6മത് സംസ്ഥാന സമ്മേളനം നവംബർ 29ന് ഞായറാഴ്ച കൊടുങ്ങല്ലൂർ കരുപ്പടന്ന ജെ ആൻ്റ് ജെ പബ്ലിക് സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ കെ വത്സരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, മുൻ എംഎൽഎ ഇടി ടൈസൺ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. സംസ്ഥാന ജനറൽ സെക്രട്ടറി നിധിൻ കുമാർ ആലപ്പുഴ,  സ്ഥാപകൻ അസീസ് കല്ലുംപുറം കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അക്ബർ അക്കു, ചാവക്കാട് ജോയിൻ്റ് സെക്രട്ടറി ആതിര വിഷ്ണു ചേലക്കര എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments