Sunday, October 11, 2026

കാവീട് കാർത്യായനി ക്ഷേത്രത്തിൽ വിളക്ക് കുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

ഗുരുവായൂർ: കാവീട് ദേശവിളക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവീട് കാർത്യായനി ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന 41-ാം ദേശവിളക്കിന്റെ ഭാഗമായി  വിളക്ക് കുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കാർത്യായനി ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങ് പൈതൃകം കോഡിനേറ്റർ അഡ്വ. രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.എസ് വേലായുധൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിളക്ക് ആചാര്യൻ ചിറമനങ്ങാട് വാസുണ്ണി ഗുരുസ്വാമിയെയും ഉടുക്ക് കൊട്ട് കലാകാരൻ കെ.വി ജഗദീഷിനെയും ദേശവിളക്ക് കമ്മിറ്റി ആദരിച്ചു. സെക്രട്ടറി പി. രാജൻ, കെ. മധു, ജയാനന്ദൻ, ഗോപൻ മമ്മിയൂർ, ശിവരാമൻ, സുമേഷ് ഗുരുവായൂർ, ഒ.വി.രാജേഷ്, കെ.ബി സുമേഷ്, സുബ്രഹ്മണ്യൻ, രവി, പി.എസ് രാജൻ എന്നിവർ സംസാരിച്ചു. ഡിസംബർ 11 വെള്ളിയാഴ്ചയാണ് ദേശവിളക്ക് ആഘോഷിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments