Tuesday, July 21, 2026

ലഹരിക്കെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തൂഫാൻ ഗോൾ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൂഫാൻ ഗോൾ സംഘടിപ്പിച്ചു. പടിഞ്ഞാറെ നട സെന്ററിൽ ഗോൾ പോസ്റ്റ് ഒരുക്കി ജനപങ്കാളിത്തത്തോടെ നടത്തിയ വേദി ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ് സൂരജ് അധ്യക്ഷത വഹിച്ചു. ആർ. രവികുമാർ, ഒ.കെ.ആർ മണികണ്ഠൻ, നിഖിൽ ജി കൃഷ്ണൻ, ബാലൻ വാറണാട്ട്, വി.എസ് നവനീത്, പ്രിയ രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ, ശശി വല്ലാശ്ശേരി, കെ.കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജഴ്സിയണിഞ്ഞ കൊച്ചുകുട്ടികളും  മുതിർന്നവരും ചടങ്ങിൽ ഗോളടിച്ചും പ്രതിജ്ഞയിലും സംബന്ധിച്ച് പങ്കാളികയായി. ഹരി എം വാര്യർ, പ്രദീഷ് ഓടാട്ട്, സി.ജെ റൈയ്മണ്ട്, രജിത, ടി.എൻ മുരളി, എസ്.കെ സന്തോഷ്‌, പി.എം അബ്ദുൾ വഹാബ്, ടി.വി കൃഷ്ണ ദാസ്, ശശി പട്ടത്താക്കിൽ, ശശി വാറണാട്ട്, മോഹൻദാസ് ചേലനാട്ട്, ഏ.കെ ഷൈമിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments