Tuesday, July 21, 2026

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കറ്റ്: പൊതുജന സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഏകദേശം 70 പേർ പങ്കെടുത്തു. രക്തദാന ക്യാമ്പ് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ഡൊണേഷൻ കോ-ഓർഡിനേറ്റർ കെ.എസ് സുബിൻ അധ്യക്ഷത വഹിച്ചു.  കടുത്ത വേനൽക്കാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും തൊഴിലാളികൾക്കും യാത്രക്കാർക്കും കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്ന സേവനപ്രവർത്തനത്തോടൊപ്പം, മനുഷ്യത്വത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മറ്റൊരു മാതൃകയായാണ് രക്തദാന ക്യാമ്പും സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനം നടത്തിയവർക്കും വിവിധ കാരണങ്ങളാൽ രക്തദാനം ചെയ്യാൻ സാധിക്കാതിരുന്നിട്ടും ക്യാമ്പിൽ എത്തി സഹകരിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി. ക്യാമ്പ് വിജയകരമാക്കാൻ പ്രവർത്തിച്ച സംഘാടകസമിതി അംഗങ്ങൾക്കും സംഘടനാംഗങ്ങൾക്കും ബ്ലഡ് ഡൊണേഷൻ സെന്ററിലെ ജീവനക്കാർക്കും പ്രത്യേകം നന്ദി അറിയിച്ചു. സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മൂന്ന് മാസത്തിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ ഒമാൻ ചാപ്റ്റർ തീരുമാനിച്ചതായും, ഇതിനായി അംഗങ്ങളുടെ സജീവ പങ്കാളിത്തം തുടർന്നും ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. മനോജൻ നരിയംപുള്ളി, സനോജ്, മുഹമ്മദ് അബ്ദുൽ ഖാദർ, സുബ്രഹ്മണ്യൻ വി. സി, ഫൈസൽ ആർ. എം, ബാബു ടി. കെ, രാജീവ് ടി. ഡി, ഗോവിന്ദൻ കെ. എൻ, ശിവജി പൊന്നാരശ്ശേരി, ജോസ് സി. ജെ, ലാലു പി. കെ, അനസ് ഫൈസൽ, അരുൺ സുബ്രഹ്മണ്യൻ, അമൽ ഫൈസൽ, മുഹമ്മദ് യാസീൻ എൻ. പി, രാജി സുബ്രഹ്മണ്യൻ, നീഷ്മ സനോജ്, ഷിംന ഫൈസൽ, ഗായത്രി സുബ്രഹ്മണ്യൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments