Tuesday, July 21, 2026

വൈ.എം.സി.എയുടെ നേതൃത്വത്തിൽ ആരോഗ്യ സെമിനാറും ഔഷധകഞ്ഞി കിറ്റ് വിതരണവും സംഘടിപ്പിച്ചു

ഗുരുവായൂർ: വൈ.എം.സി.എയുടെ നേതൃത്വത്തിൽ ‘കർക്കടക കരുത്ത്’ എന്ന പേരിൽ ആരോഗ്യ സെമിനാറും ഔഷധകഞ്ഞി കിറ്റ് വിതരണവും നടത്തി. ഗുരുവായൂർ വൈഎംസിഎ  ഹാളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രദേശത്ത് അനധികൃതമായി വൃത്തിഹീനമായ സാഹചര്യത്തിൽ ഉൽപാദിപ്പിക്കുന്ന വറവ് ഉൽപന്നങ്ങളും പാനിപൂരി ഭക്ഷണങ്ങളും നിരോധിക്കണമെന്ന് യോഗം പ്രമേയം പാസാക്കി. വാർഡ് കൗൺസിലർ പ്രിയ രാജേന്ദ്രൻ മുഖ്യാതിഥിയായി. നൂറോളം കുടുംബങ്ങൾക്ക് കർക്കടക ഔഷധ കിറ്റ് വിതരണം ചെയ്തു. ‘ആരോഗ്യം – മനസിനും ശരീരത്തിനും’ എന്ന വിഷയത്തെക്കുറിച്ച് ഡോ. ഹനീനി എം. രാജ് സംസാരിച്ചു. നാഷണൽ ബോർഡ് മെമ്പർ ജോൺസൺ മാറോക്കി, ട്രഷറർ ജോസ് ലൂയീസ്, വൈസ് പ്രസിഡൻ്റ് ലാങ്കോസ് ചക്രമാക്കിൽ, ജോയിന്റ് സെകട്ടറി സി.പി ജോയ്, വനിത ഫോറം പ്രസിഡന്റ് ടെസ് ജെയ്സൺ എന്നിവർ സംസാരിച്ചു. സെക്രട്ടറി ലോറൻസ് നീലങ്കാവിൽ സ്വാഗതവും വനിത ഫോറം ട്രഷറർ ജോസി ജെയ്സൺ നന്ദിയും പറഞ്ഞു. ഒ.ടി സൈമൻ, സി.കെ ഡേവിസ്, തോമസ് വാകയിൽ, രാഖി ഷാജൻ, ലീമ യേശുദാസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments