Monday, October 26, 2026

വാഴപ്പുള്ളി കപ്പേളയിൽ ജപമാല തിരുനാൾ ആഘോഷിച്ചു

ഗുരുവായൂർ: പേരകം സെൻ്റ് മേരിസ് ദേവാലയത്തിൻ്റെ വാഴപ്പുള്ളി കപ്പേളയിൽ  ജപമാല തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാദർ ജോബിഷ് പാണ്ടിയാംമാക്കിൽ  കാർമികത്വം വഹിച്ചു. തുടർന്ന് വാഴപ്പുള്ളി കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരുന്നു. ലദീഞ്ഞ്, നൊവേന, പൂമാല സമർപ്പണം, സാരി സമർപ്പണം, നേർച്ച വിതരണം എന്നിവ നടന്നു. ഇടവക വികാരി ഫാദർ വിൽസൻ കണ്ണനായ്ക്കൽ, തിരുനാൾ കൺവീനർ, പ്രിൻസ് ജോസഫ്, സി.വി ഡൊമിനി,  കൈക്കാരന്മാരായ  തോമസ് തരകൻ, ഷൈജൻ ചീരൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments