വിവിധ ആവശ്യങ്ങളുന്നയിച്ച് പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണത്തല കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. ജനങ്ങളെ ഇരുട്ടിൽ നിറുത്തി കെഎസ്‌ഇബിയെ വിറ്റു തുലക്കാനള്ള നടപടികൾ നിർത്തലാക്കുക, പവർകട്ട് നിർത്തലാക്കുക, ജനവിരുദ്ധ വൈദ്യുതി നയങ്ങൾ സർക്കാർ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പിഡിപി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തി. ചാവക്കാട് മുല്ലത്തറയിൽ നിന്നും ആരംഭിച്ച മാർച്ച് മണത്തല കെഎസ്ഇബിയ്ക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ പിഡിപി മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്തു. വി.എച്ച് കരീം അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ആറങ്ങാടി, സഗീർ വട്ടേക്കാട്, ഇല്ല്യാസ് വട്ടേക്കാട്, ഹരിദാസ് ചാവക്കാട്, കമറുദ്ധീൻ മുട്ടിൽ, കാദർ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി. അക്ബർ അകലാട് സ്വാഗതവും സിദ്ധീഖ് അംബാല നന്ദിയും പറഞ്ഞു.

