Friday, September 11, 2026

വീടിനുള്ളിൽ മദ്യശേഖരം; വീട്ടമ്മയെ പൊക്കി പോലീസ്

വീടിനുള്ളിൽ വിൽപ്പനക്കായി സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വീട്ടമ്മയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര പഞ്ഞപ്പിള്ളി കാര്യങ്ങാട്ടിൽ വീട്ടിൽ ധന്യ (44) ആണ് പിടിയിലായത്. പഞ്ഞപ്പിള്ളിയിലുള്ള പ്രതിയുടെ വീട്ടിലെ മുറിയിൽ, നിയമാനുസൃതമായ രേഖകളില്ലാതെ അമിത ലാഭത്തിനായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 6.4 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. സംഭവസ്ഥലത്തുനിന്ന് 13 മദ്യക്കുപ്പികളും, മദ്യവിൽപ്പനയിലൂടെ ലഭിച്ച 4,510 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹരിക്കുട്ടൻ കെ വി, എസ് ഐ മാരായ ശ്രീനിവാസൻ, ജെയ്സൺ, ജി എ എസ് ഐ മിനിമോൾ, ജി എസ് സി പി ഒ മാരായ സനില, ലിജോ ആന്റണി, ഷാൻമോൻ, രാഗേഷ്, സി പി ഒ മാരായ മന്നാസ്, ആകാശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments