Sunday, July 19, 2026

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു

1202-ാമത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.  ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ശ്രീഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ പഞ്ചാംഗത്തിൻ്റെ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു  പ്രകാശന ചടങ്ങ്. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ്, ഗുരുവായൂർ ക്ഷേത്രം തന്ത്രി പി.സി ദിനേശൻ നമ്പൂതിരിപ്പാടിന് പഞ്ചാംഗം നൽകിയാണ്  പ്രകാശന കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം സി. മനോജ്,  ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, ഡോ.പി നാരായണൻ നമ്പൂതിരി, പബ്ലിക്കേഷൻ മാനേജർ കെ.ജി സുരേഷ് കുമാർ,  പി.ആർ.ഒ വിമൽ ജി നാഥ്, അസിസ്റ്റന്റ് മാനേജർ സി.ആർ ലെജുമോൾ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, ദേവസ്വം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഗുരുവായൂർ ദേവസ്വം വിശേഷങ്ങൾ, വിഷുഫലം, വ്രതങ്ങളും വിശേഷ ദിവസങ്ങളും, ഗുരുവായൂർ ക്ഷേത്രമഹാത്മ്യം, പൂജ ക്രമം, വഴിപാട് വിവരങ്ങൾ ഉൾപ്പെടെ സമഗ്രവും ആധികാരികവുമായ വിവരങ്ങൾ പഞ്ചാംഗത്തിലുണ്ട്. ജ്യോതിഷ പണ്ഡിത ശ്രേഷ്ഠരായ ഡോ.കെ.ബാലകൃഷ്ണ വാരിയർ, പി. ജഗദീശ് പൊതുവാൾ പയ്യന്നൂർ,  വിജയകുമാർ ഗുപ്‌തൻ, ചെത്തല്ലൂർ, കെ.എസ് രാവുണ്ണി പണിക്കർ കൂറ്റനാട് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചാംഗം തയ്യാറാക്കിയത്.  ജിഎസ്ടി ഉൾപ്പെടെ 70 രൂപയാണ്  വില. കിഴക്കേ നടയിലെ ദേവസ്വം പുസ്തകശാലയിൽ നിന്ന് പഞ്ചാംഗം വൈകാതെ ഭക്തജനങ്ങൾക്ക്  ലഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments