Sunday, July 19, 2026

തളിക്കുളം തമ്പാൻകടവിൽ കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

തളിക്കുളം തമ്പാൻകടവിൽ ഇന്നലെ കടലിൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുനക്കക്കടവ് കോസ്റ്റൽ പോലീസാണ് മൃതദേഹം കടലിൽ കണ്ടെത്തിയത്.  
തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് ഭാഗം വാലിപ്പറമ്പിൽ സലീമിൻ്റെ മകനും തൃത്തല്ലൂർ കമലാ നെഹ്റു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ നാദിർഷ(15)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടുകാരനോടൊപ്പം തമ്പാൻകടവ് ഓഹോ ബീച്ചിനടുത്ത് കടപ്പുറത്ത് എത്തിയ നാർദിർഷ കടലിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. കുളിക്കാനിറങ്ങിയ ഉടൻ തന്നെ നാദിർഷയെ കാണാതാവുകയും ചെയ്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments