Monday, October 26, 2026

മമ്മിയൂർ റസിഡന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ഗുരുവായൂർ: മമ്മിയൂർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. മമ്മിയൂർ കോളേജിന് പിൻവശത്തുള്ള ഗൗരീ നിവാസിൽ നടന്ന വാർഷിക പൊതുയോഗം പ്രസിഡന്റ്‌ പി. രമേഷ് അധ്യക്ഷത വഹിച്ചു. ജോർജ് പോൾ, അരുൺ സി മോഹൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ശ്യാം കുമാർ സ്വാഗതവും എം. രാജേഷ് നന്ദിയും പറഞ്ഞു. സെക്രട്ടറി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി വേണുഗോപാൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.  പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് പി. ശ്യാം കുമാർ, വൈസ് പ്രസിഡന്റ് ശശികുമാരൻ നായർ, സെക്രട്ടറി ജോർജ് പോൾ നീലങ്കാവിൽ, ജോയിന്റ് സെക്രട്ടറി അരുൺ സി മോഹൻ, ഖജാൻജി ആർ. വേണുഗോപാൽ, ഓഫീസ് സെക്രട്ടറി രാജഗോപാലൻ മുള്ളത്ത് എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments