Saturday, July 11, 2026

ഇന്ത്യയിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങൾ: ആദ്യ അഞ്ചിൽ ഇടം നേടി ഗുരുവായൂർ ക്ഷേത്രം, വാർഷിക വരുമാനം 250-400 കോടി രൂപ

ഗുരുവായൂർ: രാജ്യത്തെ ഏറ്റവും സമ്പന്നമായ 5 ക്ഷേത്രങ്ങളുടെ പട്ടികയിൽ ഗുരുവായൂർ ക്ഷേത്രവും. പട്ടികയിൽ നാലാം സ്ഥാനത്തായാണ് ഗുരുവായൂർ ക്ഷേത്രം ഇടം നേടിയത്.  1700-2500 കോടി രൂപയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ കണക്കാക്കുന്ന ആസ്തി. വാർഷിക വരുമാനം 250-400 കോടി രൂപ. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പട്ടികയിൽ രണ്ടാമത് ഇടം പിടിച്ചിട്ടുണ്ട്. 1.2 ലക്ഷം കോടി രൂപയിലേറെയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആസ്തി. സ്വർണ വിഗ്രഹങ്ങൾ, വജ്രങ്ങൾ, പുരാതന നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടുന്നു. ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രമാണ് ഒന്നാം സ്ഥാനത്ത്. കണക്കുകൾ പ്രകാരം ഏതാണ്ട് 2.26 ലക്ഷം കോടി രൂപയാണ് തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി. വർഷം 5000 കോടിയോളം രൂപയാണ് വരുമാനമായി ക്ഷേത്രം നേടുന്നത്. ഇതിൽ ഭക്തരുടെ സംഭാവന മാത്രം 1500 കോടിയോളം രൂപയാണ്. മഹാരാഷ്ട്രയിലെ ഷിർദ്ദി സായി ബാബ ക്ഷേത്രം മൂന്നാം സ്ഥാനത്താണ്. ഏകദേശം 3,000 കോടി രൂപയാണ് ആസ്തി. പ്രതിവർഷ വരുമാനം 700 കോടി വരും. ജമ്മു കശ്മീർ‌ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം  2000 കോടി രൂപയിലേറെ അഞ്ചാംസ്ഥാനത്തെത്തി. 700 കോടിയോളം രൂപയാണ് വാർഷിക വരുമാനമായ കണക്കാക്കുന്നത്. സംഭാവനയായി മാത്രം 250 കോടിയിലേറെ ഇവിടെ ലഭിക്കുന്നുണ്ട്. അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ കണക്കുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ട്, ആസ്തിക്കണക്കുകൾ വ്യക്തമല്ല. മഹാരാഷ്ട്രയിലെ സിദ്ധിവിനായക ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ശബരിമല ക്ഷേത്രം, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രം, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം തുടങ്ങിയവയും ഇന്ത്യയിലെ സമ്പന്ന ക്ഷേത്രങ്ങളാണ്. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments