Saturday, July 11, 2026

ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ആര്യ ഐ കെയർ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി. രമേഷ്, രാമചന്ദ്രൻ, ക്ലീൻ സിറ്റി മാനേജർ ഇൻ ചാർജ്  ഹർഷിദ് എന്നിവർ സംസാരിച്ചു. കഴിഞ്ഞദിവസം ലൈബ്രറി ഹാളിലും ക്യാമ്പ് നടന്നിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഒരു വർഷത്തേക്കുള്ള പ്രിവിലേജ് കാർഡ്  നൽകും. ഇതിന്റെ ഭാഗമായി ഒരു വർഷം സൗജന്യമായി പരിശോധന നടത്താം. മറ്റു ചികിത്സകൾക്കും ശസ്ത്രക്രിയകൾക്കും 20 ശതമാനം കിഴിവ് ലഭിക്കും. നഗരസഭ  തൊഴിലാളികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും കുടുംബശ്രീ പ്രവർത്തകർക്കും ആരോഗ്യ ജീവനക്കാർക്കും 150 ഓളം പ്രിവിലേജ് കാർഡ് നൽകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments