ചാവക്കാട്: എടക്കഴിയൂര്‍ നാലാം കല്ലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. യുവാവിന് പരിക്കേറ്റു. അകലാട് തട്ടാൻ വിളപ്പിൽ വീട്ടിൽ സൽമാനാ (21)ണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.20 നായിരുന്നു അപകടം നടന്നത്. പരിക്കേറ്റ യുവാവിനെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

