Friday, June 12, 2026

തൂഫാൻ കാമ്പയിന് ഐക്യദാർഢ്യം; ഗുരുവായൂരിൽ യൂത്ത് കോൺഗ്രസിന്റെ തൂഫാൻ ഗോൾ കിക്ക്

ഗുരുവായൂർ: നാടെങ്ങും കാൽപ്പന്ത് കളിയുടെ ലഹരിയിലമരുമ്പോൾ നാടിനെ കവർന്ന് തിന്നുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തൂഫാൻ കാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  ഗുരുവായൂരിൽ യൂത്ത് കോൺഗ്രസിന്റെ തൂഫാൻ ഗോൾ കിക്ക്. ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘ഫുട്ബോൾ ആണ് ലഹരി’ എന്ന മുദ്രാവാക്യമുയർത്തി ഗുരുവായൂർ പടിഞ്ഞാറേ നടയിൽ തൂഫാൻ ഗോൾ കിക്ക് പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.കെ രഞ്ജിത്ത്  അധ്യക്ഷത വഹിച്ചു. തൂഫാൻ ഗോൾ ക്യാമ്പയിനിൽ പങ്കെടുത്തവർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു.  യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രതീഷ് ഓടാട്ട്, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ എ.കെ ഷൈമിൽ, പി.കെ ഷനാജ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ മനീഷ് നീലിമന, ആനന്ദ് രാമകൃഷ്ണൻ, അനിൽകുമാർ ചാമുണ്ടേശ്വരി, രാകേഷ് നെൻമിനി, കൃഷ്ണകുമാർ, അതുൽ ദാസ്, വിപിൻ വലെങ്കര, ആദിത്യൻ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments