Friday, June 12, 2026

സംഗമം അയൽകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു

പുന്നയൂർക്കുളം: പലിശരഹിത കൂട്ടായ്മയായ സംഗമം അയൽകൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ വിജയികളെ അനുമോദിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് അബ്ദുസ്സമദ് അണ്ടത്തോട് അദ്ധ്യക്ഷത വഹിച്ചു. ഇ.എം മുഹമ്മദ് അമീൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.എച്ച് ആബിദ്, വാർഡ് മെമ്പർ സമീറ സക്കരിയ്യ, വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി റഖീബ് കെ തറയിൽ, വി.പി ജമീല, ലുബ്ന ബക്കർ, ലത്തീഫ് കോലയിൽ , മുസ്തഫ കമാൽ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ അറബിക് രണ്ടാം റാങ്ക് നേടിയ വിദ്യാർത്ഥിയെയും മജ്ലിസ് ഇസ്ലാമിക് എജ്യുക്കേഷൻ എക്സാം സ്റ്റേറ്റ് ടോപ്പർമാരായ വിദ്യാർത്ഥികളെയും ബി.എസ്.സി നഴ്സിംങ്ങ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെയും ചടങ്ങിൽ ആദരിച്ചു.

സാദിഖ് തറയിൽ സ്വാഗതവും, പി മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments