ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മിന്നൽ ചുഴലി. ഷെഡുകൾ തകർന്നുവീണു. ഇന്ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ശക്തിയായി കാറ്റ് വീശിയതോടെ മത്സ്യം സംസ്‌കരിക്കുന്ന രണ്ട് ഷെഡുകളാണ് തകർന്നുവീണത്. വൈദ്യുതി കമ്പികളും പൊട്ടിവീണു. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി.

