ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം.കെ. നബീൽ ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ടി.പി അബ്ദുൾ കരീം കൺസോളിന് വേണ്ടി ഡയാലിസിസ് ഫണ്ട് നബീലിന് നൽകി. നയാര പമ്പ് മാനേജിംഗ് ഡയറക്ടർ ഷാജി മേപ്പാട്ട് മുഖ്യാഥിതിയായി. മുൻ പ്രസിഡണ്ട് വി.എം സുകുമാരൻ, അഡ്വ. പി.വി മൊയ്നുദ്ദീൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഹക്കിം ഇമ്പാർക്ക്, ട്രസ്റ്റിമാരായ പി.വി അബ്ദു, സി.എം ജനീഷ്, ഓഫീസ് സെക്രട്ടറി ധന്യ സുദർശൻ, സൈനബ ബഷീർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.