Sunday, November 22, 2026

കർഷക കോൺഗ്രസ് പുന്നയൂർ മണ്ഡലം വാർഷിക സമ്മേളനം സമാപിച്ചു

പുന്നയൂർ: കർഷക കോൺഗ്രസ് പുന്നയൂർ മണ്ഡലം വാർഷിക സമ്മേളനം സമാപിച്ചു.  കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ധർമ്മപാലൻ മത്രംക്കോട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ മാതൃക കർഷകരെ ജില്ല സെക്രട്ടറി സി. അബ്ദുൽ മജീദ് ഷാൾ അണിയിച്ച് ആദരിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ ഹസൻ, നസീറ അഹമ്മദ്, കെ.വി വീരാൻകുട്ടി, എം.എൽ ജോസഫ്, എം.പി ഹനീഫ, മൊയ്തീൻ പള്ളത്ത്, അജന പൂവ്വത്ത്, ഷക്കീന കബീർ, കെ.എം ഷാനിഫ്‌, ഇർഷാദ് പള്ളത്ത്, പി. രാധാകൃഷ്ണൻ, കെ.വി ജമാൽ എന്നിവർ  സംസാരിച്ചു. പുന്നയൂർ പഞ്ചായത്തിൽ നാളികേര സംഭരണം ആരംഭിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഗുരുവായൂരിൽ നടക്കുന്ന നിയോജകമണ്ഡലം വാർഷിക സമ്മേളനം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments