Monday, August 24, 2026

സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ സമ്മേളനം സമാപിച്ചു

ഏങ്ങണ്ടിയൂർ: സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ സമ്മേളനം സമാപിച്ചു. ചേറ്റുവയിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി സന്ദീപ് ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ ആർട്സ് ക്ലബ്ബിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ തൃശൂർ ജില്ലാ കൗൺസിൽ അംഗം ടി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനം 13 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി സേവ്യർ പുലിക്കോട്ടിലിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി ബിനീഷ് ചില്ലിക്കനേയും തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments