ഗുരുവായൂർ: മുസ്ലിം ലീഗ് പൂക്കോട് മേഖല കൺവെൻഷൻ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ.വി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അഷ്റഫ് മുള്ളത്തയിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഗുരുവായൂർ മുനിസിപ്പൽ പ്രസിഡൻറ് ആർ.വി അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി നൗഷാദ് അഹമ്മു തുടങ്ങിയവർ പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പൽ ട്രഷറർ ഹമീദ് കുമ്മാത്ത്, മേഖല കോഡിനേറ്റർ അബ്ദുള്ള തൈക്കാട്, അബ്ബാസ് ഇരിങ്ങപ്പുറം, സൈദുഹാജി തൊഴിയൂർ, ജയപ്രകാശ് ഗുരുവായൂർ, നൗഷാദ് നെടുംപറമ്പിൽ, എൻ.കെ മുസ്തഫ കുരഞ്ഞിയൂർ, മൊയ്തുട്ടി പുത്തൻപുര, കെ. മുഹമ്മദലി, മുജീബ് റഹ്മാൻ, സീനത്ത് ഹമീദ്, ഫരീത് തൊഴിയൂർ, കബീർ മാളികയിൽ, സൈദ് തൊഴിയൂർ, അഷ്റഫ് പിള്ളക്കാട്തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡോ. അബ്ദു സത്താർ ഹുദവി സ്വാഗതവും മുസ്ലിം ലീഗ് പൂക്കോട് മേഖല മുൻ പ്രസിഡന്റ് ഷംസുദ്ദീൻ മാണിക്കത്ത് നന്ദിയും പറഞ്ഞു.
