ചാവക്കാട്: കോൺഗ്രസ് ചാവക്കാട് മണ്ഡലം 9, 10,11 വാർഡ് മഹത്മാ ഗാന്ധി കുടുംബ സംഗമവും സമ്മേളനവും നടന്നു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ ഉദ്ഘാടനം ചെയ്തു. ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മുൻ പ്രസിഡണ്ട് സി.എ ഗോപപ്രതാപൻ, ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ബദറുദ്ധീൻ, നിഖിൽ ജി കൃഷ്ണൻ, കെ.വി സത്താർ, സി.എസ് സൂരജ്, ഫദിൻ രാജ് ഹുസൈൻ, എം.എൽ ജോസഫ്, കെ.എച്ച് ഷാഹു, കരിക്കയിൽ സക്കീർ എന്നിവർ സംസാരിച്ചു. മനോഹരൻ സ്വാഗതവും അഫ്സൽ കിക്കിരിമുട്ടം നന്ദിയും പറഞ്ഞു.

