Monday, April 28, 2025

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ധന സഹായവുമായി സി.ഐ.ടി.യു ഓട്ടോ ആൻ്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ 

ചാവക്കാട്: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനായി ഓട്ടോ ആൻ്റ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം സംഭാവനയായി നൽകി. ഏരിയയിൽ നിന്നും ശേഖരിച്ച 40,00 രൂപ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എൻ.കെ അക്ബർ എം.എൽ.എ ക്ക് യൂണിയൻ ഏരിയ സെക്രട്ടറി ടി.എസ് ദാസൻ നൽകി. ചടങ്ങിൽ യൂണിയൻ ഏരിയ പ്രസിഡണ്ട് കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. ട്രഷറർ വി.പി അബു നന്ദി പറഞ്ഞു. യൂണിയൻ നേതാക്കളായ രാധാകൃഷ്ണൻ, മനോജ്‌, ജാഫർ, സുനിൽ, റസാക്ക്, റാഫി ബാഷ, ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments