Sunday, February 16, 2025

പരീക്ഷാ വിജയികളെ യുവജനതാദൾ (എസ്) ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു

ഗുരുവായൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജനതാദൾ (എസ്) പ്രവർത്തകരുടെ മക്കളെ യുവജനതാദൾ (എസ്) ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. യുവ ജനതാദൾ (എസ്) ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി എം.വി അശ്വിൻ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ യുവജനതാദൾ (എസ്) ഗുരുവായൂർ നിയോജക മണ്ഡലം ട്രഷറർ അജയൻ, യുവജനതാ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശരത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments