Thursday, April 30, 2026

ഗുരുവായൂർ ദേവസ്വം കണ്ടിയൂർ പട്ടത്ത് നമ്പീശൻ സ്മാരകശില വീരക്കല്ല് സമർപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കണ്ടിയൂർ പട്ടത്ത് നമ്പീശൻ സ്മാരകശില വീരക്കല്ല് സമർപ്പിച്ചു. ഗുരുവായൂർ ദേവസ്വം കാര്യസ്ഥനായിരുന്ന കണ്ടിയൂർ പട്ടത്ത് നമ്പീശന് ക്ഷേത്ര സംരക്ഷണ ചുമതലയുണ്ടായിരുന്ന ഒരു ആറാട്ട് ദിവസം ക്ഷേത്രം ചിറയുടെ വടക്കുഭാഗത്ത് രാജ വിരോധികൾ  അദ്ദേഹത്തെ അപായപ്പെടുത്തതിന്റെ  ഓർമ്മയ്ക്കായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ശിലാഫലകത്തിന്റെ സമർപ്പണം നിർവഹിച്ചു. കണ്ടിയൂർ പട്ടത്ത്  അവകാശികളായ   വാസുദേവൻ നമ്പീശൻ, ഭാര്യ നന്ദിനി നമ്പീശൻ, ഗുരുവായൂർ ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.കെ അശോക് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നാരായണനുണ്ണി, ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം കേന്ദ്ര പ്രസിഡണ്ട് എൽ.പി വിശ്വനാഥൻ, ജനറൽ സെക്രട്ടറി ടി.ആർ ഹരിനാരായണൻ, ട്രഷറർ പി.ആർ ഹരി, വേണുഗോപാൽ, ഡോ. പി.എൻ ഉണ്ണികൃഷ്ണൻ, പി.എൻ കൃഷ്ണമൂർത്തി, ശ്രീ ഗുരുവായൂരപ്പ ഭക്ത സമിതി ജനറൽ സെക്രട്ടറി സജീവൻ നമ്പിയത്ത്, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments