Tuesday, February 11, 2025

ലക്ഷ്യം കടപ്പുറം പഞ്ചായത്തിൻ്റെ സമഗ്ര വികസനം; കടപ്പുറം പൗരസമിതി വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ അംഗങ്ങളുടെ യോഗം ശനിയാഴ്ച

കടപ്പുറം: കടപ്പുറം പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് രൂപം നൽകുന്ന കടപ്പുറം പൗരസമിതി വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ അംഗങ്ങളുടെ യോഗം ജൂൺ 30 ന് (ശനി) നടക്കും. ഉച്ച തിരിക്ക് മൂന്നിന് കടപ്പുറം അഞ്ചങ്ങാടി കുടുംബശ്രീ ഹാളിലാണ് യോഗം. പഞ്ചായത്ത് പരിധി അടിസ്ഥാനമാക്കി കടപ്പുറത്ത് ആദ്യമായാണ് പൗരസമിതി നിലവിൽ വരുന്നത്. മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളായ കടൽക്ഷോഭം, കുടിവെള്ള ക്ഷാമം എന്നീ വിഷയങ്ങൾക്കാണ് സമിതി പ്രഥമ പരിഗണ നൽകുക. കൂടാതെ പഞ്ചായത്തിലെ ജനകീയ വിഷയങ്ങളിൽ ഇടപ്പെട്ട് പ്രവർത്തിക്കുന്നതിനായി മുഴുവൻ വാർഡുകളിൽ നിന്നുമുള്ള പ്രതിനിധ്യവും ഉറപ്പ് വരുത്തും. പൊതു പ്രവർത്തകരായ ഷറഫുദ്ധീൻ മുനക്കകടവ്, ഉബൈദ് വെളിച്ചണ്ണപ്പടി, പി.എസ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് വാട്സാപ്പ് കൂട്ടായ്മ ആരംഭിച്ചത്. ശനിയാഴ്ച നടക്കുന്ന യോഗത്തിൽ ജനകീയ കമ്മിറ്റിക്ക് രൂപം നൽകിയതിന് ശേഷം തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments