Sunday, February 16, 2025

തൃശൂർ കോർപ്പറേഷനിൽ സ്ഥാപിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ചിത്രം കൈമാറി

തൃശൂർ: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ചിത്രം തൃശൂർ കോർപ്പറേഷനിൽ സ്ഥാപിക്കാൻ കൈമാറി. ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് രാഷ്ട്രപതിയുടെ ചിത്രം ഇന്നലെ കൈമാറിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാറും കൗൺസിലർമാരും നേതാക്കളും ചേർന്ന് മേയർ എം.കെ വർഗീസിന് രാഷ്ട്രപതിയുടെ ചിത്രം കൈമാറി. ബി.ജെ.പി പാർലമെൻററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, ഡെപ്യൂട്ടി ലീഡർ എൻ പ്രസാദ്, കൗൺസിലർമാരായ പൂർണ്ണിമ സുരേഷ്, എൻ.വി രാധിക, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ജില്ലാ ഉപാധ്യക്ഷൻ സുജയ് സേനൻ, മണ്ഡലം അധ്യക്ഷന്മാരായ രഘുനാഥ് സി മേനോൻ, വിപിൻ ഐനിക്കുന്നത്ത്, ജനറൽ സെക്രട്ടറി മനോജ് മഠത്തിൽ, മഹിള മോർച്ച ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പ്രിയ അനിൽ എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments