ചാവക്കാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മണത്തലയിൽ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. മണത്തല ട്രഞ്ചിങ് ഗ്രൗണ്ടിനടുത്ത് പണിക്കവീട്ടിൽ സസിൻ ദാസിന്റെ മകൾ നാലു വയസ്സുകാരി നിയക്കാണ് പാമ്പു കടിയേറ്റത്. ഇന്ന് വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. കുട്ടിയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.