ചാവക്കാട്: പത്മശ്രീ ശങ്കരനാരായണ മേനോൻ എന്ന ഉണ്ണി ഗുരുക്കളുടെ മൂന്നാം അനുസ്മരണ യോഗവും രണ്ടാം ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും നടന്നു. കോച്ഛൻ കാർത്തികേയൻ ഗുരുക്കൾക്ക് ഉണ്ണി ഗുരുക്കളുടെ പേരിലുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം മോഹൻദാസ് ഗുരുക്കൾ, കൃഷ്ണദാസ് ഗുരുക്കൾ, രാജീവ് ഗുരുക്കൾ എന്നിവർ ചേർന്ന് പൊന്നാടയും ഫലകവും സമ്മാനിച്ചു. ക്യാഷ് അവാർഡ് നിർമലയും ദിനേഷ് ഗുരുക്കളും ചേർന്ന് നൽകി. ഗുരുപത്നി സൗദാമിനി അമ്മ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുൻസിപ്പൽ ചെയർമാൻ എ.എച്ച് അക്ബർ അധ്യക്ഷത വഹിച്ചു. ശ്രീ രാധാകൃഷ്ണൻ കാക്കശ്ശേരി മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുമേഷിന് വള്ളഭട്ട കളരി സംഘം സ്വീകരണം നൽകി. 18-ാമത് ദേശീയ മത്സരത്തിൽ വിജയികളായ കെ.പി ആനന്ദ്, എം.എം വിനായക്, കെ.പി അഭിനന്ദ്, കെ.എസ് ആദർശ്, കെ.എസ് അനഘ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. മണലൂർ ഗോപിനാഥ്, പി യതീന്ദ്രദാസ്, സി.എ ഗോപപ്രതാപൻ, അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, സത്യപ്രകാശ് ഗുരുക്കൾ, അഡ്വ. മുള്ളത് വേണുഗോപാൽ, കെ.സി ശിവദാസൻ, കെ.ടി ബാലൻ ഗുരുക്കൾ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കോച്ഛൻ കാർത്തികേയൻ ഗുരുക്കളുടെ മകൻ കൃഷ്ണപ്രതാപ് ഗുരുക്കൾ മറുപടി പ്രസംഗവും കെ.പി കൃഷ്ണദാസ് ഗുരുക്കൾ നന്ദിയും പറഞ്ഞു.

