ചാവക്കാട്: എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള മരുന്ന്- പെൻഷൻ വിതരണം നടത്തി. എഴുത്തുകാരി ഷൈനി ചാവക്കാട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് ഷാക്കിർ മുഖ്യതിഥിയായി. എം.പി ബഷീർ, എ.വി മുഹമ്മദ് അഷ്റഫ്, അനീഷ് പാലയൂർ, ഹസ്സൻ സേട്ടു, ഷറഫുദ്ദീൻ തിരുവത്ര, സി. ഹുസൈൻ, ഉമ്മർ കരിപ്പായിൽ എന്നിവർ സംസാരിച്ചു.
