Tuesday, November 3, 2026

മാരി ടൈം ഭേദഗതി ബില്ല്; പുത്തൻ കടപ്പുറത്ത്  മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) പ്രതിഷേധം

ചാവക്കാട്: കേരള നിയമസഭയിൽ നടപ്പിലാക്കിയ മത്സ്യമേഖലയെ തകർക്കുന്ന മാരി ടൈം ഭേദഗതിബില്ലിൽ  പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു ) പുത്തൻ കടപ്പുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ, മാരി ടൈം ബില്ല് കത്തിക്കുകയും പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുകയും ചെയ്തു. പ്രതിഷേധ പൊതുയോഗം സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി എ സൈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി എം ഹനീഫ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം എ ബഷീർ, പി എ മോഹനൻ, തയ്യിൽ മുസ്തഫ, എന്നിവർ സംസാരിച്ചു.  ചെങ്കോട്ട നഗറിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പുത്തൻ കടപ്പുറം സെന്ററിൽ സമാപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments