Tuesday, November 3, 2026

എസ്.ഡി.പി.ഐ തീരദേശ മുന്നേറ്റ യാത്ര; ഗുരുവായൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ: തീരദേശ മുന്നേറ്റ യാത്രയുടെ ഭാഗമായി എസ്.ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ.വി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സകരിയ പൂക്കാട്ട് സ്വാഗതം പറഞ്ഞു. എസ്ഡിപിഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം സിദ്ധിഖുൽ അക്ബർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ജബ്ബാർ അണ്ടത്തോട്, മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, യങ്‌ ഡെമോക്രാറ്റ്സ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ ഷാഫി, ഗുരുവായൂർ മണ്ഡലം ട്രഷറർ ഡോ. സക്കീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി ഷമീർ ബ്രോഡ് വേ, പഞ്ചായത്ത്‌ മുൻസിപ്പൽ ഭാരവാഹികളായ ഷഫീക് തൊട്ടാപ്പ്, നൗഫൽ അകലാട്, മാഹിൻ ചാവക്കാട്, നവാസ് വടക്കേകാട്, സുബൈർ മന്നലാംകുന്ന്, ദിലീപ് എന്നിവർ സംസാരിച്ചു. തീരദേശ ജനതയുടെ തൊഴിൽ പാർട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുക.. കെട്ടിക്കിടക്കുന്ന ക്ഷേമനിധി ഫണ്ട് മത്സ്യത്തൊഴിലാളികൾക്കായി ഉപയോഗപ്പെടുത്തുക.. സമഗ്രമായ തീരദേശ നയം പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നവംബർ 4 മുതൽ നവംബർ 13വരെ എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ് നയിക്കുന്ന ജാഥ കാസർഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments