Tuesday, November 3, 2026

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വന സംഗമം സംഘടിപ്പിച്ചു

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ സേവിയർ ഉദ്ഘാടനം ചെയ്തു. കൺസോൾ ആക്ടിങ്ങ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക് അദ്ധ്യക്ഷത വഹിച്ചു. ഹൈമ ഹോം ഡക്കർ മാനേജിംഗ് ഡയറക്ടർ കെ.എം അജിത് മുഖ്യപ്രഭാഷണം നടത്തി. കൺസോൾ ഗ്ലോബൽ കോർഡിനേറ്റർ ജമാൽ താരത്ത് ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ട്രസ്റ്റിമാരായ അബ്ദു മാഷ്, സി.എം ജനീഷ്, ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ഫബിജ, സൈനബ, സൌജത് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.കെ നൌഷാദലി സ്വാഗതവും ട്രഷറർ കെ. ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments