ഗുരുവായൂർ: കേരള സർവോദയ മണ്ഡലത്തിന്റെയും കേരള മഹാത്മജി സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിൻ്റെ 95-ാം വാർഷിക സ്മരണ പുതുക്കി. സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങ് തുടങ്ങിയത്. പ്രമുഖ ഗാന്ധിയനും സർവ്വോദയ ദർശൻ ചെയർമാനുമായ എം. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡണ്ട് സജീവൻ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകൻ വി.പി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സർവോദയ മണ്ഡലം ദേശീയ എക്സിക്യൂട്ടീവ് അംഗം പി.എസ് സുകുമാരൻ, ആചാര്യ സി.പി നായർ, ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിൽ പങ്കെടുത്ത പുതുശ്ശേരി കുട്ടൻ മാസ്റ്ററുടെ മകൻ പി.കെ രവീന്ദ്രൻ, തിരുവത്ര ദാമോദർജിയുടെ മകൻ ജയറാം മാസ്റ്റർ, വി.കെ ജയരാജ്, മുൻസിപ്പൽ കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ബിന്ദു നാരായണൻ, കവി മുരളി പുറനാട്ടുകര, ഷണ്മുഖൻ തെച്ചിയിൽ, കെ. പ്രദീപ് കുമാർ, ശശി വാറണാട്ട്, കെ. ബാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. ‘രഘുപതി രാഘവ രാജാറാം’ എന്ന ഗീതവും ആലപിച്ചു.
