പൂവത്തൂർ സെൻ്ററിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പൂവത്തൂരിലെ പഴയ പോലീസ് സ്റ്റേഷന് സമീപമുള്ള വർക്ക് ഷോപ്പിലെ ജീവനക്കാരൻ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കൊഴിഞ്ഞ പറമ്പിൽ വീട്ടിൽ പ്രേംകുമാറാ (48)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പൂവത്തൂർ സെൻ്ററിൽ വച്ച് അപകടമുണ്ടായത്. തൃശൂർ – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ജോണീസ് ബസ്സുമായി പ്രേംകുമാർ ഓടിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേംകുമാർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
